Sports

മാഡ്രിഡ് ഓപണ്‍: ആന്‍ഡി മുറേ ക്വാര്‍ട്ടറില്‍

മാഡ്രിഡ്: നിലവിലെ ചാംപ്യനായ ബ്രിട്ടന്റെ ആന്‍ഡി മുറേ മാഡ്രിഡ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
മൂന്നാം റൗണ്ടില്‍ 16ാം സീഡായ ഫ്രാന്‍സിന്റെ ഗില്ലസ് സിമോണിനെയാണ് മുറേ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു രണ്ടാം സീഡ് കൂടിയായ മുറേയുടെ വിജയം. സ്‌കോര്‍: 6-4, 6-2. മല്‍സരം ഒരു മണിക്കൂറും 38 സെക്കന്‍ഡും കൊണ്ടാണ് ബ്രിട്ടീഷ് താരം തന്റെ വരുതിയിലാക്കിയത്.
മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് 7-6, 7-5 എന്ന സ്‌കോറിന് സ്‌പെയിനിന്റെ ഡേവിഡ് ഫെററെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി.
Next Story

RELATED STORIES

Share it