മാട്ടിറച്ചി നിരോധനം: ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: മാട്ടിറച്ചി നിരോധനം സംബന്ധിച്ച ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ ഹരജി മൂന്നംഗ ജമ്മു ബെഞ്ച് കേള്‍ക്കാന്‍ ഉത്തരവ് നല്‍കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതിയുടെ ശ്രീനഗര്‍ ബെഞ്ച് ഹരജി പരിഗണിച്ചാ ല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്നു ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി നിരസിച്ചത്.പരിമോക്ഷ് സേത് ആണ് ഹരജി സമര്‍പ്പിച്ചിരുന്നത്.ജമ്മുകശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്‍പോള്‍ വസന്ത കുമാറുമായി താന്‍ സംസാരിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നമുണ്ടാവുമെന്ന ആശങ്കയില്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് ദത്തു വ്യക്തമാക്കി.
Next Story

RELATED STORIES

Share it