മാട്ടിറച്ചി ഉപേക്ഷിച്ചാല്‍ മുസ്്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം: ഖട്ടാര്‍

ചണ്ഡീഗഡ്: മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മാട്ടിറച്ചി ഉപേക്ഷിക്കണമെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഖട്ടാര്‍ വിവാദ അഭിപ്രായം പ്രകടിപ്പിച്ചത്. പശു ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണ്. മാട്ടിറച്ചി ഉപേക്ഷിച്ചാലും മുസ്‌ലിംകള്‍ക്ക് ജീവിക്കാനാവില്ലേയെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളും മാട്ടിറച്ചി കഴിക്കണമെന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പശു മാത്രമല്ല, ഭഗവത്ഗീതയും സരസ്വതിയും ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമാണ്.

ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കളുടെ വിശ്വാസത്തെ മാനിക്കണം. ദാദ്രി സംഭവത്തെ അപലപിക്കുന്നതോടൊപ്പം സംഭവത്തില്‍ ഇരുഭാഗത്തും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഖട്ടാറിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നു മുഖ്യമന്ത്രിയുടെ പ്രത്യേക ഡ്യൂട്ടി ഓഫിസര്‍ ജവഹര്‍ യാദവ് വിശദീകരിച്ചു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ബഹുമാനിക്കണമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. പത്രം മുഖ്യമന്ത്രിയുടെ വായില്‍ വാക്കുകള്‍ തിരുകിക്കയറ്റുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടു.
Next Story

RELATED STORIES

Share it