kannur local

മാടായിപ്പാറയുടെ നഷ്ടം മൂര്‍ഖന്‍പറമ്പിന്റെ നേട്ടം

കണ്ണൂര്‍: ഉത്തരമലബാറില്‍ കണ്ണൂരിലൊരു വിമാനത്താവളം വേണമെന്ന ഒറ്റപ്പെട്ട ശബ്ദം ഉയര്‍ന്നുതുടങ്ങിയത് പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്. മലയാളികള്‍ പോലും പരിഹാസത്തോടെയാണ് അത്തരമൊരു സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നതെങ്കിലും അതോടൊപ്പം തന്നെ പറഞ്ഞുകേട്ട പേരാണ് മാടായിപ്പാറയും. ചിലര്‍ ഇതിനു വേണ്ടി ആക്ഷന്‍ കമ്മിറ്റി വരെ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ആദ്യഘട്ടങ്ങളിലൊക്കെ വെറുമൊരു തമാശ മാത്രമായി കണ്ടെങ്കിലും ആവശ്യങ്ങള്‍ക്കു പിന്നീട് മൂര്‍ച്ചയേറി. പലരും ഏറ്റുപിടിച്ചു. പക്ഷേ, വികസനം നിര്‍ഭാഗ്യ വാക്കായി മാറിയ മാടായിപ്പാറയിലേക്കു വിമാനത്താവളം എന്ന ആശയം ഇടയ്ക്കു വച്ച് എങ്ങനെയോ നിലച്ചുപോയി. ചര്‍ച്ചകളും ആവശ്യങ്ങളും സങ്കീര്‍ണമായപ്പോള്‍ മാടായിപ്പാറയില്‍ നിന്നു മൂര്‍ഖന്‍പറമ്പിലേക്കു വിമാനത്താവളം എന്ന ആശയം പറിച്ചുനട്ടു. പടിഞ്ഞാറ് ഭാഗത്ത് നെഞ്ചുവിരിച്ചു നില്‍ക്കുന്ന എഴിമല, കാല്‍പ്പാദങ്ങങ്ങളിലേക്ക് അലയടിക്കുന്ന അറബിക്കടല്‍, തിരകമാലകളെ തടഞ്ഞുനിര്‍ത്തുന്ന സൈനികശേഷിയുമായി നാവിക അക്കാദമി, കേരംതിങ്ങുന്ന പച്ചപ്പ്, ഇതിനിടെയെല്ലാം മന്ദമാരുതനെപ്പോലെ തഴുകി ഒഴുകുന്ന പഴയങ്ങാടിപ്പുഴ, അതിനു മീതെ പാളത്തിലൂടെ ചേരട്ടയെ പോലെ ഇഴഞ്ഞു നീങ്ങുന്ന തീവണ്ടി, പകലന്തിയോളം വെളിച്ചംപകര്‍ന്ന് വിശ്രമത്തിനെന്നപോലെ ഏഴിമലയുടെ കൂരയ്ക്കു കീഴില്‍ തലചായ്ക്കുന്ന സൂര്യന്‍... 300 ഏക്കറിലധികം വരുന്ന മാടായിപ്പാറയില്‍ വിമാനത്താവളത്തിന് അനുയോജ്യമായ ഒരുപാട് ഘടകങ്ങളുണ്ടായിരുന്നു. ആവശ്യം ഉയര്‍ന്നപ്പോ ള്‍ തന്നെ, മാടായിപ്പാറയെ അറിയുന്നവര്‍ മനസ്സിലുറപ്പിച്ചിരുന്നു, വിമാനത്താവളം വരികയാണെങ്കില്‍ അത് ഇവിടെത്തന്നെയായിരിക്കുമെന്ന്. പക്ഷേ, എല്ലാം തകിടംമറിച്ചാണ് മട്ടന്നൂരിനടുത്തുള്ള കുന്നിന്‍ചരുവിലേക്ക് വികസനസമവാക്യങ്ങള്‍ മാറിമറിഞ്ഞത്.
Next Story

RELATED STORIES

Share it