Idukki local

മാങ്കുളത്ത് മാലിന്യം നിക്ഷേപിക്കാനെത്തിയ യുവാവ് വാഹനവുമായി പിടിയില്‍

തൊടുപുഴ: മാങ്കുളത്ത് മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. പ്രതിയെ മൂന്നാര്‍ പോലിസിനു കൈമാറി. ഏറ്റുമാനൂരില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ മാങ്കുളത്ത് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന വാഹനമാണ് നാട്ടുകാര്‍ തടഞ്ഞ് പ്രതിയെ മൂന്നാര്‍ പോലിസിനു കൈമാറിയത്. വാഹനവുമായെത്തിയ ഏറ്റുമാനൂര്‍ തെങ്ങുത്തോട്ടി വീട്ടില്‍ താമസം ബിനു (38) വാണ് പിടിയിലായത്.  ഏറ്റുമാനൂരിലെ ഹോട്ടലുകള്‍, അറവുശാലകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളാണ് മാങ്കുളം പാമ്പുംകയത്തെ പന്നിവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപത്തെ കാട്ടിന്‍ പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നതിനു ബിനു ബുധനാഴ്ച രാത്രി എത്തിയത്.  ദുര്‍ഗദ്ധം പരത്തുന്ന ലോറി റോഡിലൂടെ കടന്നുപോകവെ വാഹനം നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മാങ്കുളത്തെ കാട്ടില്‍ നിക്ഷേപിക്കുന്നതിനാണ് മാലിന്യങ്ങള്‍ കൊണ്ടുവന്നതെന്നു ഇയാള്‍ സമ്മതിച്ചു. മൂന്നാര്‍ പോലിസിനു കൈമാറിയ ബിനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.കാണാനില്ലെന്ന് പരാതിമൂന്നാര്‍: ബംഗാള്‍ സ്വദേശിയെ കാണാനില്ലെന്ന് പരാതി.കൊല്‍ക്കത്ത കാശിനാഥ് സ്വദേശി രാജീവ് പേടര്‍ (43)നെയാണ് ഡിസംബര്‍ മാസം 22മുതല്‍ കാണാതായത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും ബസ്സില്‍ മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനാണ് ഇയാള്‍ എത്തിയത്.എന്നാല്‍ ഇയാള്‍ സഹപ്രവര്‍ത്തകരുമായി വഴക്കിട്ടശേ ഷം രാത്രിയോടെ കാണാതാവുകയ ായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഇയാളുടെ വീട്ടിലും സമീപ ്രപദേശങ്ങളിലും കേരളത്ത ി ല്‍ ബംഗാളികള്‍ ജോലിചെയ്യുന്ന സ്ഥലങ്ങളിലും അന്വേഷി െച്ചങ്ക ിലും കണ്ടെത്താന്‍ കഴ ി ഞ്ഞില്ല. തുടര്‍ന്നാണ് മൂന്നാര്‍ പോലിസില്‍  പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it