Flash News

മാഗി : രാസപദാര്‍ത്ഥങ്ങള്‍ അനുവദനീയമായ തോതില്‍ത്തന്നെയോ എന്ന് സുപ്രീംകോടതി

മാഗി : രാസപദാര്‍ത്ഥങ്ങള്‍ അനുവദനീയമായ തോതില്‍ത്തന്നെയോ എന്ന് സുപ്രീംകോടതി
X
maggy-in

ന്യൂഡല്‍ഹി : വിപണിയില്‍ തിരിച്ചെത്തിയ മാഗി നൂഡില്‍സില്‍ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ അനുവദനീയമായ തോതില്‍ത്തന്നെയാണോ ഉള്ളതെന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി മൈസുരുവിലെ സര്‍ക്കാര്‍ ലബോറട്ടറിയോട് ആവശ്യപ്പെട്ടു.

മാഗിയിലെ അജിനോമോട്ടോ സംബന്ധിച്ച് പരിശോധനകള്‍ നടത്തിയ ലാബില്‍നിന്നുള്ള കത്തു പരിശോധിച്ചശേഷമാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ടത്്. അനുവദനീയമായ അളവിലാണ് മാഗിയില്‍ കാരീയം അടങ്ങിയിട്ടുള്ളതെന്ന നിലപാട് നിര്‍മാതാക്കളായ നെസ്്‌ലേ ആവര്‍ത്തിച്ചുവെങ്കിലും മറ്റു ഘടകങ്ങളും അനുവദനീയമായ അളവിലാണോ ഉള്ളതെന്ന്് പരിശോധിക്കേണ്ടതുണ്ടെന്ന് ലാബ് ആവശ്യപ്പെട്ടിരുന്നു.

മാനദണ്ഡങ്ങള്‍ സംബന്ധിച്ച സമഗ്രമായ കണ്ടെത്തലുകള്‍ ആവശ്യമാണെന്ന് വ്യക്തമാക്കിയ കോടതി  യുവജനങ്ങളാണ് മാഗി കൂടുതലായി വാങ്ങുന്നതെന്നും അതിനാല്‍ത്തന്നെ സുരക്ഷയില്‍ കൂടുതല്‍ ഉത്കണ്ഠപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it