Citizen journalism

മഹാരാഷ്ട്രയില്‍ മൂന്ന് കര്‍ഷകര്‍ ജീവനൊടുക്കി

മലേഗാവ്: മഹാരാഷ്ട്രയിലെ മലേഗാവ് താലൂക്കില്‍ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഗണേഷ് ഹിമത് ബച്ചവ് (33), മഹേഷ് ബന്‍സിലാല്‍ സോനവാനെ(33), പ്രവിന്‍ ഭതു മഗര്‍(42) എന്നിവരാണ് ജീവനൊടുക്കിയത്.
സോനജ് താക ഗ്രാമത്തിലെ കര്‍ഷകനായ ഗണേഷ് ഹിമത് ബച്ചവിനെ കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഗണേഷ് സാമ്പത്തിക ക്ലേശങ്ങള്‍ നേരിട്ടുവരികയായിരുന്നുവെന്ന് തഹസില്‍ദാര്‍ അമത് പവാര്‍ പറഞ്ഞു.പഡല്‍ഡെ ഗ്രാമക്കാരനായ മഹേഷ് ബന്‍സിലാല്‍ സോനവാനെ, സോദ്ജ് ഗ്രാമവാസി പ്രവിന്‍ ഭതു മഗര്‍ എന്നിവരെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും സാമ്പത്തിക ബാധ്യതയാല്‍ അസ്വസ്ഥരായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it