Flash News

മഹാരാഷ്ട്രയില്‍ ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ വിസമ്മതിച്ചതിന് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു

മഹാരാഷ്ട്രയില്‍ ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ വിസമ്മതിച്ചതിന് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു
X
waris-pathan



മുംബൈ : ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിന് അസദുദീന്‍ ഉവൈസിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള എംഎല്‍എയെ മഹാരാഷ്ട്ര അസംബ്ലി സസ്‌പെന്‍ഡ് ചെയ്തു. എഐഎംഐഎം പാര്‍്ട്ടിയുടെ എംഎല്‍എ വാരിസ് പത്താന്‍ നെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ച പത്താനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള എംഎല്‍എ മാര്‍ ആവശ്യപ്പെടുകയായിരുന്നു.
രാജ്യത്തെ പുതുതലമുറയ്ക്ക് രാജ്യസ്‌നേഹമുണ്ടാവാന്‍ ഭാരതമാതാ കീ ജയ് എന്ന മുദ്രാവാക്യം പഠിപ്പിക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍  ഭഗവതിന്റെ പ്രസ്താവനക്ക് മറുപടിയായി കഴുത്തില്‍ കത്തി വെച്ചാലും ആ മുദ്രാവാക്യം വിളിക്കില്ല എന്ന്് ഉവൈസി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ബി.ജെ.പി അംഗമായ രാംകദം പത്താനോട് ഭാരത് മാതാ കീ ജയ് എന്ന് പറയാന്‍ ആവശ്യപ്പെടുകയും മുദ്രാവാക്യം ഏറ്റു പറയാന്‍ വിസമ്മതിച്ചതോടെ അംഗങ്ങള്‍ ബഹളമുണ്ടാക്കുകയുമായിരുന്നു.
[related]പാര്‍ലമെന്ററി കാര്യമന്ത്രി റനിത് പട്ടീലാണ് പത്താനെ സഭയുടെ ബജറ്റ് സമ്മേളനം കഴിയുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചത്.
അതേസമയം,  ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിക്കുക എന്നത്് നിര്‍ബന്ധിക്കാനാവുന്നതല്ല എന്നും ഭരണഘടനയില്‍ എവിടെയും ഇത് ആവശ്യപ്പെടുന്നില്ലെന്നും പത്താന്‍ ചൂണ്ടിക്കാട്ടി. ജയ്ഹിന്ദ് എന്നു പറയാം ഭാരതമാതാ കീ ജയ് എന്നു പറയാനാവില്ല- പഥാന്‍ വ്യക്തമാക്കി. വിഷയത്തില്‍ ഉയര്‍ന്ന ബഹളത്തെത്തുടര്‍ന്ന്്് സഭ മൂന്നു തവണ നിര്‍ത്തിവെക്കേണ്ടി വന്നു.
Next Story

RELATED STORIES

Share it