Flash News

മഹാരാഷ്ട്രയില്‍ ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ല; നിരോധനം തുടരും: ബോംബെ ഹൈക്കോടതി

മഹാരാഷ്ട്രയില്‍ ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ല;  നിരോധനം തുടരും: ബോംബെ ഹൈക്കോടതി
X
beef

[related]

മുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധനം തുടരുമെന്നും എന്നാല്‍ ബീഫ് കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്നും ബോംബെ ഹൈക്കോടതി. പുറത്ത് നിന്ന് കൊണ്ടുവന്ന ബീഫ് കൈവശം വയ്ക്കുകയോ കഴിക്കുകയോ ചെയ്യാമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ ബീഫ് നിരോധനം നടപ്പാക്കിയത്. ബീഫ് വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റമായിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ. പുതിയ കോടതി ഉത്തരവോടെ ഇതിനു വിരാമമായി. കോടതി ഉത്തരവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പൗരന്‍മാരുടെ മൗലികാവകാശ ലംഘനമാണ് ബീഫ് നിരോധനമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it