Kerala

മഹാരാഷ്ട്രയില്‍ തീവണ്ടിയില്‍ നിന്നു വീണ് ഒരാള്‍ മരിച്ചു

താനെ: മഹാരാഷ്ട്രയില്‍ തീവണ്ടിയില്‍ നിന്നു വീണ് ഒരാള്‍ മരിച്ചു. കോപ്പര്‍ ദിവാ റയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം നടന്നത്. ഡോംബിവില്ലി സ്വദേശി നിതിന്‍ ചവാനാണ് മരിച്ചത്. ഒരാഴ്ചക്കം മൂന്നാമത്തെ ആളാണ് ഇത്തരത്തില്‍ തീവണ്ടിയില്‍ നിന്നു വീണ് മരിക്കുന്നത്. തീവണ്ടിയില്‍ നിന്ന് യാത്രക്കാര്‍ വീഴുന്നത് തുടരുന്ന സാഹചര്യത്തില്‍ അപകടം ഇല്ലാതാക്കാന്‍ നിര്‍ദേശം സമര്‍പ്പിക്കുന്നതിന് സമിതിയെ നിയമിക്കാന്‍ റയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. കഴിഞ്ഞ മാസം 27ന് നഖാമേ എന്ന യുവാവ് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചിരുന്നു.
Next Story

RELATED STORIES

Share it