മഹാരാഷ്ട്രയില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജെ ജെ ആശുപത്രിയിലെ രണ്ടു മുതിര്‍ന്ന ഡോക്ടര്‍മാരെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ നാലായിരത്തോളം പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങി. പ്രശസ്ത നേത്രരോഗ ശസ്ത്രക്രിയാ വിദഗ്ധനും ആശുപത്രി ഡീനുമായ ഡോ. ടി പി ലഹാനെ, നേത്രവിഭാഗം മേധാവി ഡോ. രാഗിണി പരേഖ് എന്നിവരെ സ്ഥലം മാറ്റണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളെ നിരന്തരമായി പീഡിപ്പിക്കുന്ന ഈ ഡോക്ടര്‍മാര്‍ അവരുടെ പദവിക്ക് അനുയോജ്യരല്ലെന്നാണു സമരക്കാര്‍ ആരോപിക്കുന്നത്. സമരക്കാര്‍ക്കെതിരേ മെസ്മ (മഹാരാഷ്ട്ര അവശ്യ സേവന പരിപാലന നിയമം) പ്രയോഗിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍, ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it