Flash News

മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളുടെ നിരോധനം സുപ്രിം കോടതി നീക്കി

മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളുടെ നിരോധനം സുപ്രിം കോടതി നീക്കി
X
Suprem-court

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളുടെ നിരോധനം സുപ്രിംകോടതി നീക്കി. മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇതോടെ നീങ്ങി. നൃത്താഭ്യാസത്തിനിടെ സ്ത്രീകളുടെ അന്തസ്സിന് യാതൊരു കോട്ടവും സംഭവിക്കാതിരിക്കാന്‍  മഹാരാഷ്ട്ര പോലിസ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇടക്കാലത്തെ നിരോധനത്തിന് ശേഷം 2013ല്‍  ഡാന്‍സ് ബാറുകള്‍ മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് 2014 മഹാരാഷ്ട്ര സര്‍ക്കാര്‍ വീണ്ടു ഡാന്‍സ് ബാറുകള്‍ പൂട്ടി. മഹാരാഷ്ട്രാ അസംബ്ലിയില്‍ പാസ്സാക്കിയ നിയമത്തെ തുടര്‍ന്നാണിത്. ഈ നിയമത്തിനെതിരായാണ് സുപ്രിംകോടതിയുടെ ഇന്നത്തെ വിധി.
700 ഓളം ഹോട്ടലുകളിലായി ഏകദേശം 75,000 സ്ത്രീകള്‍  ഈ മേഖലയില്‍ ജോലിയെടുക്കുന്നുണ്ട്. 1997 മുതല്‍ മുംബൈയില്‍ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it