മഹല്ലുകള്‍ മാതൃകാ ഗ്രാമങ്ങളാവണം: അമാനുല്ല ബാഖവി

കോഴിക്കോട്: ക്ഷേമപൂര്‍ണമായ മാതൃകാ ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ മൂല്യാധിഷ്ഠിതമായി ചിന്തിക്കുന്ന ദൈവ വിശ്വാസികള്‍ക്കാണ് കഴിയുകയെന്നും അതിന് അനുയോജ്യമായ പ്രതലമാണ് മസ്ജിദുകളോടനുബന്ധിച്ച് നിലകൊള്ളുന്ന മഹല്ലെന്നും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി അമാനുല്ല ബാഖവി. ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിച്ച മഹല്ല് മാനേജ്‌മെന്റ് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഹല്ല് ശാക്തീകരണത്തിന്റെ പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ച് ആക്‌സസ് ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി ടി സുലൈമാന്‍ ക്ലാസെടുത്തു. മഹല്ല് തലത്തിലെ ഭരണക്രമം ഫലപ്രദമായി ആസൂത്രണം ചെയ്താല്‍ അദ്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗങ്ങളായ അബ്ദുല്‍ ജലീല്‍ സഖാഫി, അര്‍ഷദ് മുഹമ്മദ് നദ്‌വി, സലീം മൗലവി, ദാറുല്‍ ഖദ സംസ്ഥാന വൈസ് പ്രസിഡന്റ് യു കെ അബ്ദുസ്സലാം മൗലവി, അക്ബര്‍ ഷാ മൗലവി സംസാരിച്ചു. വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്ന് വിവിധ മഹല്ല് ഭാരവാഹികളും ഇമാമുമാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it