മസ്‌ക്കത്തില്‍ മരിച്ചു

കോഴിക്കോട്: മൂന്നാലിങ്കല്‍ ജയന്തിനഗര്‍ ഹൗസിങ് കോളനി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റും കണ്‍സല്‍ട്ടിങ് എന്‍ജിനീയറുമായ പി എസ് അബ്ദുല്ലക്കോയ (78) മസ്‌ക്കത്തില്‍ മരിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ആദ്യകാല എന്‍ജിനീയറായിരുന്നു. അബൂദബി നാഷനല്‍ ഓയില്‍ കമ്പനിയിലും പികെ സ്റ്റീല്‍സില്‍ ജനറല്‍ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോട്ടറി ക്ലബ്ബ് മുന്‍ അസി. ഡിസ്ട്രിക്ട് ഗവര്‍ണറാണ്.
മുസ്‌ലിം ലീഗ് നേതാവായിരുന്ന മുന്‍ എംപി ബി വി അബ്ദുല്ലക്കോയയുടെ മകള്‍ പരേതയായ തലശ്ശേരി കരിയാടന്‍ നഫീസയാണ് ഭാര്യ. മക്കള്‍: നഈം അബ്ദുല്ല (എംഡി, കിച്ചന്‍ കോണ്‍സെപ്റ്റ്‌സ്, ദുബയ്), കരിയാടന്‍ നൗഷര്‍ (എക്‌സി. വൈസ് പ്രസിഡന്റ്, ഗള്‍ഫാര്‍ കോണ്‍ട്രാക്ടിങ് കമ്പനി, മസ്‌ക്കത്ത്), നിഷാം റയീസ് (മുന്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ഒമാന്‍ റേഡിയോ). മരുമകന്‍: മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദ് എംപിയുടെ മകന്‍ അഹമ്മദ് റയീസ് (എംഡി, അല്‍ ദസ്തൂര്‍ കമ്പനി, മസ്‌ക്കത്ത്). സഹോദരങ്ങള്‍: പരേതനായ പി എസ് കുഞ്ഞഹമ്മദ്‌കോയ (റിട്ട. കെഎസ്ആര്‍ടിസി), ഉസ്മാന്‍കോയ (ക്വാളിറ്റി സ്റ്റേഷനറി), പി എസ് മാമുക്കോയ, അബൂബക്കര്‍കോയ, ആയിശബി, ഫാത്തിമ, ഖദീജബി. മയ്യിത്ത് നമസ്‌കാരം പിന്നീട്.—
Next Story

RELATED STORIES

Share it