മസ്ജിദുകള്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ പ്രഭവകേന്ദ്രങ്ങളാവണം: മൗലാനാ ഹിഫ്‌സുറഹ്മാന്‍

നാദാപുരം(കോഴിക്കോട്): സാമൂഹിക മണ്ഡലത്തില്‍ സമൂലപരിവര്‍ത്തനം സൃഷ്ടിക്കുന്നതിന്ന് മസ്ജിദുന്നബവിയായിരുന്നു പ്രഭവകേന്ദ്രമെന്നും പ്രവാചക മാതൃക ഉള്‍കൊണ്ട് മസ്ജിദുകളെ സാമൂഹിക മാറ്റത്തിന്റെ കേന്ദ്രങ്ങളാക്കണമെന്നും ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ഖജാഞ്ചി മൗലാനാ ഹാഫിസ് ഹിഫ്‌സുറഹ്മാന്‍.
പ്രവാചകനെ പിന്തുടരലാണ് സ്‌നേഹം എന്ന പ്രമേയത്തില്‍ ഇമാംസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പ്രിയപ്പെട്ട നബി കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക മാതൃക ഉള്‍കൊണ്ട് പണ്ഡിതന്‍മാര്‍ സമൂഹത്തെ നയിക്കാന്‍ തയ്യാറാവണമെന്ന് ആശംസയര്‍പ്പിച്ച് എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എ സഈദ് അഭിപ്രായപ്പെട്ടു. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മൗലവി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സംസ്ഥാന ഖജാഞ്ചി പി കെ സുലൈമാന്‍ മൗലവി, പാണക്കാട് ഹാമിദ് ശിഹാബ് തങ്ങള്‍, ഇബ്രാഹീം ആത്തൂര്‍ തങ്ങള്‍ കര്‍ണാടക, ഹസൈനാര്‍ കൗസരി, സക്കീര്‍ ഹുസയ്ന്‍ ബാഖവി, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, ഫതഹുദ്ദീന്‍ റഷാദി, ജഅ്ഫര്‍ ഫൈസി കര്‍ണാടക, നിസാറുദ്ദീന്‍ മൗലവി പാലുവള്ളി, അബ്ദുല്‍ ജലീല്‍ സഖാഫി സംസാരിച്ചു.
നിര്‍ധന കുടുംബങ്ങള്‍ക്കുള്ള തയ്യല്‍ മെഷീനുകളുടെ വിതരണം എ സി ഫൈസല്‍ മൗലവി കോട്ടക്കല്‍ നിര്‍വഹിച്ചു. കാംപയിന്‍ വിഷയങ്ങളായ പ്രവാചകന്റെ വിദ്യാഭ്യാസ ദര്‍ശനം, നിര്‍ഭയമായ സാമൂഹിക വ്യവസ്ഥ, പ്രവാചകന്റെ രാഷ്ട്രീയ പാഠം, സാമൂഹിക സമത്വം, ചൂഷണരഹിത സാമ്പത്തിക വ്യവസ്ഥ എന്നിവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി, വയ്യാനം ഷാജഹാന്‍ മൗലവി, നുജുമുദ്ദീന്‍ മൗലവി, മുഹമ്മദ് കുഞ്ഞു മൗലവി, മൊയ്ദീന്‍ കുട്ടി സഖാഫി പ്രമേയം അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it