palakkad local

മഴ ശക്തം; ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നു

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍ മഴ ശക്തമായതിനാല്‍ ആളിയാര്‍ ഡാം തമിഴ്‌നാട് തുറന്നു. ഇതോടെ മൂലത്തറ റഗുലേറ്ററുകളും തുറന്നുവിട്ടു. ഇതോടെ ചിറ്റൂര്‍ പുഴയില്‍ വെള്ളം ശക്തമാവുകയും കനാല്‍ പരിസരങ്ങളില്‍ വെള്ളം രൂക്ഷമാവുകയുമാണ്. മൂലത്തറ കനാല്‍ പരിസരങ്ങളിലെ മൂന്ന് നിലംപതി പാലങ്ങള്‍ വെള്ളത്തിനടിയിലായി. തമിഴ്‌നാട്ടില്‍ കനത്ത മഴയേത്തുടര്‍ന്നാണ് ആളിയാര്‍ ഡാം ഇന്നലെ രാവിലെ 8ഓടെ തുറന്നത്. ഇതോടെ കേരളത്തിലെ അനുബന്ധ റഗുലേറ്ററായ മൂലത്തറ തുറക്കേണ്ടതായി വന്നു.
തുടര്‍ന്നാണ് ചിറ്റൂര്‍ പുഴയിലേക്ക് ശക്തിയായി വെള്ളം ഒഴുക്കാന്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ 2000 ഘനയടി വെള്ളവും പിന്നീട് അത് 5000 അടിയായും മഴവെള്ളം കൂടിയായതോടെ അത് 9200 ഘനയടി വെള്ളവുമാണ് മണക്കവടവ് വിയറിലേക്ക് ഒഴുക്കിവിട്ടത്.
തുടര്‍ന്ന് അത് ചിറ്റൂര്‍ പുഴയിലേക്ക് ഒഴുകികൊണ്ടിരിക്കയാണ്. ഇതോടേയാണ് പുഴയുടേയും മൂലത്തറയുടേയും പരിസരങ്ങളിലുള്ള നിലംപതി പാലങ്ങള്‍ വെള്ളത്തിനടിയിലായത്. തമിഴ്‌നാട്ടില്‍ ഇനിയും മഴ ശക്തിപ്രാപിക്കുകയാണെങ്കില്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാവും. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവരും മൂലത്തറ റെഗുലേറ്ററിന്റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it