മഴ: ബിഹാറില്‍ 57 പേര്‍ മരിച്ചു

പട്‌ന: ബിഹാറിലുണ്ടായ മഴക്കെടുതിയില്‍ 57 പേര്‍ മരിച്ചു. 24 പേര്‍ക്കു പരിക്കേറ്റു. ഇടിമിന്നലിലാണു മിക്കവരും മരിച്ചത്. പട്‌ന ജില്ലയിലെ ആറു പേരും ബക്‌സര്‍ ജില്ലയില്‍ അഞ്ചുപേരും മരിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി (ദുരന്തനിവാരണം) പറഞ്ഞു. നളന്ദ, ഭോജ്പൂര്‍, റോഹ്തസ്, കൈമൂര്‍, ഔറംഗാബാദ്, പൂര്‍ണിയ എന്നിവിടങ്ങളില്‍ നാലും കാത്തിഹാര്‍, സഹര്‍സ, സരണ്‍ ജില്ലകളില്‍ മൂന്നും ഭാഗല്‍പൂര്‍, മംഗര്‍, സമസ്തിപൂര്‍ ജില്ലകളില്‍ രണ്ടുപേര്‍ വീതവും ബങ്ക, മഥേപുര, മുസാഫര്‍പൂര്‍, പശ്ചിമ ചമ്പാരന്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ നാലുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it