Kollam Local

മഴ: കല്ലുവാതുക്കലില്‍ അഞ്ച് വീടുകളില്‍ വെള്ളം കയറി

പാരിപ്പള്ളി:കല്ലുവാതുക്കല്‍ കുളത്തൂര്‍കോണത്ത് പെരുമഴയില്‍ അഞ്ചുവീടുകളില്‍ വെള്ളം കയറി. ഇന്നലെ ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിലാണ് കുളത്തൂര്‍കോണം ചരുവിളവീട്ടില്‍ പത്മാക്ഷി,ശ്രീജ,ചെല്ലമ്മ, കേശവന്‍,സരോജിനി,ബാബു എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയത്. വീട്ടില്‍ വെള്ളം കയറുന്നത് കണ്ട് കണ്ട് പത്മാക്ഷി ബോധരഹിതയായി. പിന്നീട് അയല്‍വാസികളെത്തിയാണ് ഇവരെ പുറത്തേക്ക് മാറ്റിയത്. വെള്ളക്കെട്ട് മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതാകുകയും ഗൃഹോപകരണങ്ങള്‍ക്ക് നാശമുണ്ടാവുകയും ചെയ്തു.
Next Story

RELATED STORIES

Share it