Idukki local

മഴവെള്ളപ്പാച്ചിലില്‍ പമ്പ് ഹൗസ് തകര്‍ന്നു; വിതരണം ചെയ്യുന്നത് മലിനജലമെന്ന്

തൊടുപുഴ: അറക്കുളം വലിയാറിനു സമീപം പന്ത്രണ്ടാം മൈലിലെ പമ്പ് ഹൗസ് മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ഇവിടെ നിന്നും അറക്കുളം പഞ്ചായത്തിലെ ആയിരക്കണക്കിനാളുകള്‍ക്ക് വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് പരാതി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനല്‍മഴയില്‍ വലിയാറിലുണ്ടായ കനത്ത വെള്ളമൊഴുക്കിനെ തുടര്‍ന്നാണ് പമ്പ് ഹൗസ് തകര്‍ന്നതെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.
പമ്പ് ഹൗസിന്റെ ഒരു ഭാഗം തകര്‍ന്നതു മൂലം പുഴയുടെ കരക്കടിയുന്ന മലിനജലം ടാങ്കിനുള്ളിലേക്കാണെത്തുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. അറക്കുളം പഞ്ചായത്തിലെ നൂറ് കണക്കിന് കുടുംബങ്ങളിലേക്ക് പന്ത്രണ്ടാം മൈലിലെ പമ്പ് ഹൗസില്‍ നിന്നുമാണ് വെള്ളം പമ്പ് ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജതിതമാക്കി വരവേയാണ് മലിനജലം വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.അറക്കുളം പമ്പ് ഹൗസില്‍ നിന്നും ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പും വാട്ടര്‍ അതോറിറ്റിയും അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് തദ്ദേശവാസികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it