Flash News

ചെറിയ ശമനത്തിന് ശേഷം ചെന്നൈയില്‍ വീണ്ടും മഴ; വിമാന-ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി

ചെറിയ ശമനത്തിന് ശേഷം ചെന്നൈയില്‍ വീണ്ടും മഴ; വിമാന-ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങി
X
rain

[related]

ചെന്നൈ: ഇടയ്ക്കുള്ള ശമനത്തിന് ശേഷം ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കനത്ത മഴ. ഇന്നു രാവിലെയാണ് മഴ തുടങ്ങിയത് . എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്നുമുതല്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും മുന്‍ഗണന നല്‍കുന്നത്.അതിനിടെ  മരിച്ചവരുടെ എണ്ണം 450ആയി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

വിമാന-ട്രെയിന്‍ സര്‍വ്വീസുകള്‍ ഇന്നു പ്രവര്‍ത്തനം തുടങ്ങും. എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് ഇന്ന് രാവിലെ പോര്‍ട്ട്‌ബ്ലെയറിലേക്ക് സര്‍വ്വീസ് നടത്തി. ഡല്‍ഹിയിലേക്കുള്ള രണ്ടു എയര്‍ഇന്ത്യയുടെ ഫളൈറ്റുകള്‍ ഇന്നു ഉച്ചയോടെ പുറപ്പെടും. . വിമാനത്താവളത്തിലെ വെള്ളം പൂര്‍ണമായി നീങ്ങിയിട്ടില്ല.  വിമാനത്താവളം പൂര്‍ണമായും സര്‍വീസിനു സജ്ജമാവാന്‍ മൂന്നു ദിവസം വേണ്ടിവരുമെന്ന് വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.

അതിനിടെ ഇന്ന് ചെന്നൈയില്‍ ബാങ്കുകളും എടിഎം കൗണ്ടറുകളും പ്രവര്‍ത്തിക്കും. ട്രെയിന്‍ സര്‍വ്വീസുകളും തുടങ്ങി. ചെന്നൈ ആറക്കോണത്തു നിന്നു മധുര, തിരുച്ചിറപള്ളി, തിരുചെണ്ടൂര്‍, കാരക്കല്‍, തിരുനെല്‍വേലി, തിരുവനന്തപുരം, മംഗളൂരു എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെ തുടങ്ങി. കോയമ്പേട് സ്റ്റാന്റില്‍ നിന്നു കേരളത്തിലേക്ക് ബസ് സര്‍വീസുകളും ആരംഭിച്ചു. വൈദ്യുതിടെലിഫോണ്‍ സേവനം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. റോഡുകള്‍ ശുചീകരിച്ചുവരുകയാണ്. ചൊവ്വാഴ്ച വരെ ചെന്നൈ നഗരത്തില്‍ സൗജന്യ ബസ്‌യാത്രയ്ക്ക് അവസരമുണ്ടാവുമെന്ന് ജയലളിത സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ദുരിതമേഖലയില്‍ നിന്ന് 28,000 പേരെ ഒഴിപ്പിച്ചുവെന്ന് കേന്ദ്രം അറിയിച്ചു. കോടമ്പാക്കം, ടി നഗര്‍, അഡയാര്‍, കോട്ടൂര്‍പുരം, തമ്പാരം എന്നിവിടങ്ങളില്‍ ഇന്നലെയും മഴ പെയ്തത് ആശങ്കയ്ക്കിടയാക്കി. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ വസ്തുക്കളില്‍ നിര്‍ബന്ധിച്ചു ജയലളിതയുടെ സ്റ്റിക്കര്‍ പതിച്ചത് വിവാദമായി.
Next Story

RELATED STORIES

Share it