മല്‍സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം: മന്ത്രി

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഡീഗോ ഗാര്‍ഷ്യയില്‍നിന്നു മോചിതരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരുവനന്തപുരത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രിട്ടീഷ് സൈനികത്താവളമായ ഡീഗോ ഗാര്‍ഷ്യയിലേ—ക്കുളള തുടര്‍ച്ചയായ അതിര്‍ത്തി ലംഘനത്തിന് കേന്ദ്രം താക്കീത് നല്‍കിയിരിക്കുകയാണെന്നും തുടര്‍ന്നും ലംഘനമുണ്ടായാല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.പൂവാര്‍ സ്വദേശികളായ ലോറന്‍സ്, സൈജന്‍, അഗസ്റ്റിന്‍ദാസ്, ഏണസ്റ്റ്, പൊഴിയൂര്‍ സ്വദേശി കുഞ്ഞുമോന്‍, പൂന്തുറ സ്വദേശി ജോസഫ്, വിരിവിള സ്വദേശി മൊയ്തിന്‍ അന്‍വര്‍, വളവിള സ്വദേശി ആന്റണി, തൂത്തുവ സ്വദേശികളായ ജെറിന്‍ കെനഡി, പൂത്തുറ സ്വദേശി ഫാബിയാന്‍, മാര്‍ത്താണ്ഡന്‍തുറ സ്വദേശികളായ ജോയി ആന്റണി, ആന്റണി പ്രസാദ്, അന്തോണിസ്, അന്തോണിസ് ആര്‍ പിച്ചെ, സുനില്‍, അസം സ്വദേശി റൂഡോ, നിരോടി സ്വദേശികളായ ജിനീസ്, അജിത് കുമാര്‍ എന്നിവരാണ് മോചിതരായത്.
Next Story

RELATED STORIES

Share it