Alappuzha local

മല്‍സ്യശ്രീ അവാര്‍ഡ് വിതരണവും മല്‍സ്യത്തൊഴിലാളിസംഗമവും

ആലപ്പുഴ: മല്‍സ്യശ്രീ അവാര്‍ഡ് വിതരണം ആലപ്പുഴ കാമലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
തീരദേശത്ത് മല്‍സ്യസമ്പത്ത് കുറയുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഇതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തുവരുന്നതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മല്‍സ്യസമ്പത്ത് കുറയുന്നതിന് പിന്നില്‍ കാലാവസ്ഥാ വ്യതിയാനവും ചൂടുകൂടുന്നതുമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
2014-15 ലെ മല്‍സ്യശ്രീ അവാര്‍ഡ് എമോസ് ഗ്രൂപ്പ് മരയനാട് സംഘം, ഗോകുലം ഗ്രൂപ്പ് നാട്ടിക, തൃശൂര്‍ എന്നിവര്‍ പങ്കിട്ടു. ഇവര്‍ക്ക് ഓരോലക്ഷം രൂപയും സ്മരണികയും നല്‍കി. രണ്ടാം സ്ഥാനത്ത് മരിയനാട് അന്തോണി ദാസ് ഗ്രൂപ്പും മൂന്നാം സ്ഥാനത്ത് ഷിബി സ്റ്റെല്ലാ ഗ്രൂപ്പ്, കൊല്ലവും എത്തി. ഏറ്റവും നല്ല പ്രാഥമിക സംഘമായി തിരുവനന്തപുരം മരിയനാട് സംഘം തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സംഘം രണ്ടാം സ്ഥാനവും മരിയനാട് പെരുമാതുറ സംഘം മൂന്നാം സ്ഥാനത്തും എത്തി.
മല്‍സ്യഫെഡ് ചെയര്‍മാന്‍ വി ദിനകരന്‍ അധ്യക്ഷത വഹിച്ചു. കെ സി വേണുഗോപാല്‍ എംപി അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. മല്‍സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലെ മികച്ച ജില്ലകള്‍ക്കുള്ള അവാര്‍ഡ് വിതരണം ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലും നിര്‍വ്വഹിച്ചു. മല്‍സ്യഫെഡ് എംഡി വി ജി കിഷോര്‍ കുമാര്‍, മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍, മല്‍സ്യഫെഡ് ഭരണസമിതിയംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it