kasaragod local

മല്‍സ്യമാര്‍ക്കറ്റ് പരിസരത്ത് അനധികൃത ഓട്ടോ പാര്‍ക്കിങ്

തൃക്കരിപ്പൂര്‍: മല്‍സ്യമാര്‍ക്കറ്റ് പരിസരത്ത് റോഡിന്റെ പകുതി ഭാഗവും കയ്യേറി ഓട്ടോ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നതായി പരാതി. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗത്താണ് തടസ്സം നേരിടുന്നത്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ക്ക് മറ്റൊരു സ്ഥലം കണ്ടെത്തി ഗതാഗത തടസ്സത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it