മല്‍സ്യത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തും

തിരുവനന്തപുരം: നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെയും കേരള സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്റെയും നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനു രൂപംനല്‍കുക, സമഗ്രമായ ഫിഷറീസ് പോളിസിക്ക് രൂപംനല്‍കുക, വിദേശ മീന്‍പിടിത്ത കപ്പലുകളുടെ ലൈസന്‍സ് റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. അടുത്തമാസം പത്തിന് നടക്കുന്ന മാര്‍ച്ചില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ട്രോളിങ് ബോട്ടുകള്‍ കേരളത്തിന്റെ തീരക്കടലില്‍ ട്രോളിങ്ങും പെയര്‍ ട്രോളിങ്ങും നടത്തി ചെറുമല്‍സ്യങ്ങളെ കോരിയെടുത്ത് വളത്തിനും മല്‍സ്യത്തീറ്റയ്ക്കും കോഴിത്തീറ്റയ്ക്കുമായി തമിഴ്‌നാട്ടിലെ മുട്ടം ഹാര്‍ബര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലേക്കു കൊണ്ടുപോവുകയാണ്.
മല്‍സ്യസമ്പത്തിന്റെ നിലനില്‍പ്പിന് ഏറെ ഭീഷണിയാവുന്ന ഇത്തരം അശാസ്ത്രീയ മല്‍സ്യബന്ധന രീതി തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it