മല്‍സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് 30നകം വിദ്യാഭ്യാസാനുകൂല്യം നല്‍കണം: മന്ത്രി

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളി കുട്ടികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം ഈ മാസം 30നു മുമ്പ് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് ജില്ലാ ഓഫിസര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
സ്‌കൂള്‍ തുറക്കുന്ന സമയത്തു തന്നെ മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം ലഭിക്കേണ്ടതാണെങ്കിലും മുന്‍കാലങ്ങളില്‍ ഇത് യഥാസമയം വിതരണം ചെയ്തിരുന്നില്ല. അധ്യയനവര്‍ഷാരംഭത്തില്‍ തന്നെ ലംപ്‌സം ഗ്രാന്റ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് മൂന്നുകോടി 30 ലക്ഷം രൂപ ആദ്യ ഗഡുവായി ഫിഷറീസ് വകുപ്പ് ജില്ലാ ഓഫിസര്‍മാര്‍ക്ക് അനുവദിച്ചു.
സ്‌കൂള്‍ മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് ബന്ധപ്പെട്ട ജില്ലാ ഫീഷറീസ് ഓഫിസര്‍മാര്‍ക്ക് ഉടന്‍ സമര്‍പ്പിക്കണം. ഇപ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ജൂണ്‍ 30നകം അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലംപ്‌സം ഗ്രാന്റ് വിതരണം ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it