മല്‍സര രംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് ജോബ് മൈക്കിള്‍

ചങ്ങനാശ്ശേരി: മല്‍സരരംഗത്തു നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്കു നല്‍കിയ വാഗ്ദാനം പാലിക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും യൂത്ത്ഫ്രണ്ട് (എം) മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോബ് മൈക്കിള്‍.
ഏഴു തവണയായി സി എഫ് തോമസ് ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ്. കഴിഞ്ഞ തിര ഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ അദ്ദേഹത്തിനെതിരേ ശബ്ദം ഉയര്‍ന്നു. ഇത്തവണ ചങ്ങനാശ്ശേരിയില്‍ തനിക്കു സീറ്റ് നല്‍കാമെന്ന് ഉറപ്പും തന്നിരുന്നു. അതേ തുടര്‍ന്നാണ് തളിപ്പറമ്പില്‍ മല്‍സരിക്കാന്‍ തയ്യാറായത്. ആ ഉറപ്പില്‍ നിന്നും നേതൃത്വം പിന്‍മാറുമെന്നു കരുതുന്നില്ല. സീറ്റ് നല്‍കാത്ത അവസ്ഥ ഉണ്ടായാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
36 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് വിജയിച്ചുവരുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തു നിന്നു മാറിനില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നുവെങ്കിലും അദ്ദേഹം വീണ്ടും മത്സരിക്കുകയായിരുന്നു. ഇക്കുറിയും പതിവുപേലെ തോമസിനെതിരേ പടയൊരുക്കമുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ വീണ്ടും മല്‍സരിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. എന്നാല്‍, കുട്ടനാട്ടില്‍ ജോബ് മൈക്കിളിനെ നിര്‍ത്തി പ്രശ്‌നം പരിഹരിക്കാനും അണിയറയില്‍ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിലെ ഡോ. കെ സി ജോസഫാണ് ചങ്ങനാശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it