Flash News

മല്‍സരിക്കാനില്ലെന്നറിയിച്ച് പ്രതാപന്‍ മാതൃകയായി, പ്രതാപനെ വിഎസിന് മാതൃകയാക്കാമെന്ന് സുധീരന്‍

മല്‍സരിക്കാനില്ലെന്നറിയിച്ച് പ്രതാപന്‍ മാതൃകയായി, പ്രതാപനെ വിഎസിന് മാതൃകയാക്കാമെന്ന് സുധീരന്‍
X
Pratapan-and-sudheeran

തിരുവനന്തപുരം: മൂന്നുതവണ തുടര്‍ച്ചയായി മല്‍സരിച്ച  തന്റെ പേര് ഇത്തവണ സ്ഥാനാര്‍ഥിപട്ടികയില്‍നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ എംഎല്‍എ കെപിസിസിക്ക് കത്തുനല്‍കി. പ്രതാപന്റെ നടപടിയെ ഉചിതവും ധീരവും മഹത്തരവുമെന്ന് വിശേഷിപ്പിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഇത് മാതൃകയാക്കാവുന്നതാണെന്നും അഭിപ്രായപ്പെട്ടു.
യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കണമെന്നും തനിക്ക് അവസരം ലഭിച്ചതുപോലെ ഇനി മറ്റുള്ളവര്‍ക്ക് കൂടി അവസരം ലഭിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതാപന്‍ മല്‍സരത്തിനില്ലെന്നറിയിച്ച്്് കത്തു നല്‍കിയത്.
പ്രതാപന്റെ കത്ത് ലഭിച്ചതായും കാര്യങ്ങള്‍ കെപിസിസി തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചതായും സുധീരന്‍ പറഞ്ഞു. വലിയ മതിപ്പുള്ള തീരുമാനമാണിത്. ദീര്‍ഘകാലം പാര്‍ലമെന്ററി പദവികളില്‍ ഇരുന്നിട്ടും വീണ്ടും മല്‍സരിക്കാന്‍ വ്യഗ്രത കാണിക്കുന്ന വി എസ് അച്യുതാനന്ദന് മാതൃകയാക്കാവുന്നതാണിത്-സുധീരന്‍ പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും വീണ്ടും മല്‍സരിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട്  സുധീരന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
Next Story

RELATED STORIES

Share it