Pathanamthitta local

മല്‍സരത്തിനിടെ വീണ് പരിക്കേറ്റ കായികതാരത്തെ സംഘാടകര്‍ തിരിഞ്ഞുനോക്കിയില്ല

പത്തനംതിട്ട: പരാധീനതകളുടെ ട്രാക്കില്‍ ഓട്ട മല്‍സരത്തിനിടെ വീണ് പരിക്കേറ്റ കായികതാരത്തെ സംഘാടര്‍ തിരിഞ്ഞുനോക്കിയില്ല. വെണ്ണിക്കുളം സെന്റ് ബഹനാന്‍സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ നന്ദുവാണ് ട്രാക്കില്‍ വീണ് വീണത്.
കാലിന് ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന് അധ്യാപകരും സഹകായിക താരങ്ങളും ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ നടപടി സ്വീകരിച്ചില്ല.
പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഡ്രൈവര്‍ക്കായി അരമണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് ഡ്രൈവര്‍ എത്തിയെങ്കിലും ആംബുലന്‍സ് സ്റ്റാര്‍ട്ടാവാന്‍ വൈകി.
തുടര്‍ന്ന് ആംബുലസില്‍ കയറ്റി നന്ദിനെ ജനറല്‍ ആശുപത്രിയില്‍ ഇറക്കിവിട്ട ശേഷം ആംബുലസ് തിരിച്ച് സ്‌റ്റേഡിയത്തില്‍ എത്തുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അധ്യാപകന്‍ അല്ലാതെ സംഘാടകരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും ആശുപത്രിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. എക്‌സേറയും മരുന്നും ഉള്‍പ്പടെയുള്ളവ പുറത്ത് നിന്നാണ് ആശുപത്രി അധികൃതര്‍ കുറിച്ച് നല്‍കിയത്.
എക്‌സ്‌റേ എടുത്ത ഇനത്തില്‍ 200 രൂപയും മരുന്നുകള്‍ക്കായി 224 രൂപയും ഓട്ടോറിക്ഷാ കൂലിയായി 60 രൂപയും അധ്യാപകന് ചെലവാണ്.
കായികമേളയുടെ ഇടയില്‍ സംഭവിക്കുന്ന അപകടങ്ങളുടെ ചെലവ് സംഘാടകരും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് വഹിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് അധികൃതര്‍ തിരിഞ്ഞുപോലും നോക്കാതിരുന്നത്.
Next Story

RELATED STORIES

Share it