മല്‍സരങ്ങള്‍ മാറ്റിയാല്‍ നഷ്ടം 100 കോടി: ഠാക്കൂര്‍

മുംബൈ: ഐപിഎല്‍ മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍നിന്നു മാറ്റുന്നത് സംസ്ഥാനത്തിന് 100 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍. ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ സംസ്ഥാനത്തിനു കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിലപാടെടുത്തതിനു പിന്നാലെയാണ് ഠാക്കൂറിന്റെ പ്രസ്താവന.
ഒമ്പത് മല്‍സരങ്ങളാണ് മുംബൈയിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായി നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. ജനങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ വെള്ളം പാഴാക്കിക്കൊണ്ട് നടത്തുന്ന ഐപിഎല്‍ മല്‍സരങ്ങളുടെ പ്രസക്തി എന്താണെന്ന് മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു.
Next Story

RELATED STORIES

Share it