Flash News

മല്യയ്ക്ക് മുങ്ങാന്‍ തുണയായത് രാജ്യസഭാംഗത്വം

മല്യയ്ക്ക് മുങ്ങാന്‍ തുണയായത് രാജ്യസഭാംഗത്വം
X
Vijay-Mallya

ന്യൂഡല്‍ഹി:  രാജ്യത്തെ നിയമ സംവിധാനങ്ങള്‍ സാമ്പത്തിക ക്രമക്കേട് നടത്തുന്ന കോടീശ്വരന്‍മാരോട് കാണിക്കുന്ന മൃദസമീപനമാണ് പൊതുമേഖലാ ബാങ്കുകള്‍ക്കു കോടികള്‍ ബാധ്യതയുണ്ടാക്കിയ മദ്യരാജാവ് വിജയ് മല്യക്ക് ഇന്ത്യ വിടാനായതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്.
രാജ്യസഭാ അംഗമായ വിജയ് മല്യ മാര്‍ച്ച് ഒന്നിന് രാജ്യസഭയില്‍ ഹാജരുണ്ടായിരുന്നെന്നും മാര്‍ച്ച് രണ്ടിനാണ് രാജ്യം തെന്നുമാണ്‌ സൂചന.
വിജയ്മല്യയെ രാജ്യംവിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സംയുക്തമായി നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ബാങ്കുകളുടെ ഹരജിയില്‍ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനുമായി നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും രോഹിങ്ടണ്‍ നരിമാനും അടങ്ങുന്ന രണ്ടംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, മല്യയെ പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്ന വമ്പന്‍മാര്‍മാര്‍ക്ക് നിയമത്തിന്റെയും രാജ്യത്തെ സംവിധാനങ്ങളുടെയും കണ്ണില്‍പ്പെടാതെ രാജ്യം വിടാന്‍ പഴുതുകള്‍ ഉണ്ടെന്നതാണ് തെളിയിക്കുന്നത്.

[related]
Next Story

RELATED STORIES

Share it