മല്യയെ വിട്ടുതരാന്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: 9400 കോടിയിലേറെ ബാങ്ക് വായ്പയെടുത്ത് ലണ്ടനിലേക്കു കടന്ന കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയെ വിട്ടുതരാന്‍ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്നും അദ്ദേഹത്തിനെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇന്ത്യ ആ രാജ്യത്തെ അറിയിച്ചിട്ടുണ്ട്. മല്യയെ വിട്ടുകിട്ടുന്നതു സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം ഡല്‍ഹിയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷന് കത്തെഴുതിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള അന്വേഷണത്തിനു മല്യയുടെ സാന്നിധ്യം ആവശ്യമാണെന്നു കത്തില്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it