മലേഷ്യന്‍ ഗ്രാന്റ്പ്രിക്‌സ് സിന്ധുവിന്

പെനാങ്: മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്റ്പ്രിക്‌സ് ബാഡ്മിന്റണ്‍ കിരീടം രണ്ടാം തവണയും ഇന്ത്യയുടെ പിവി സിന്ധുവിന്. കലാശപ്പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ക്രിസ്റ്റി ഗില്‍മോറിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-15, 21-9.
മല്‍സരത്തിന്റെ തുടക്കം മുതല്‍ത്തന്നെ മേധാവിത്വം പുലര്‍ത്തിയ സിന്ധു വെറും 32 മിനിറ്റ് മാത്രമെടുത്താണ് എതിരാളിയെ അടിയറവ് പറയിച്ചത്. ആദ്യ ഗെയിമില്‍ 5-2ന് മുന്നിട്ടു നിന്ന സിന്ധുവിന് അവസാന റൗണ്ടില്‍ 18-14ന് ലീഡ് നിലനിര്‍ത്താനായി. പിന്നീട് തുടര്‍ച്ചയായി മൂന്നു പോയിന്റുകള്‍ കൂടി നേടി സിന്ധു ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 2013ലാണ് നേരത്തെ സിന്ധു ടൂര്‍ണമെന്റില്‍ കിരീടം നേടിയത് സിന്ധുവിന്റെ അഞ്ചാം ഗ്രാന്റ്പ്രിക്‌സ് കിരീടമാണിത്.
Next Story

RELATED STORIES

Share it