Flash News

മലേഗാവ് സ്‌ഫോടന കേസ്; കുറ്റപത്രം എന്‍ഐഎ സേവിക്കുന്നത് രാഷ്ട്രീയ യജമാനന്‍മാരെ: പോപുലര്‍ ഫ്രണ്ട്

മലേഗാവ് സ്‌ഫോടന കേസ്; കുറ്റപത്രം എന്‍ഐഎ സേവിക്കുന്നത്  രാഷ്ട്രീയ യജമാനന്‍മാരെ:  പോപുലര്‍ ഫ്രണ്ട്
X
Sadhvi+Pragya_

[related] ന്യൂഡല്‍ഹി: മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞാസിങ് താക്കൂര്‍ ഉള്‍പ്പെടെ ആറ് പ്രതികളെ കുറ്റവിമുക്തരാക്കി പുതിയ കുറ്റപത്രം ഫയല്‍ ചെയ്ത എന്‍ഐഎ സംഘപരിവാറിലെ രാഷ്ട്രീയ യജമാനന്‍മാരെ സേവിക്കുകയാണെന്ന് തെളിയിക്കുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ശരീഫ് അഭിപ്രായപ്പെട്ടു.
രണ്ടാം മലേഗാവ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട സംഘപരിവാരത്തിലെ വന്‍ മല്‍സ്യങ്ങളെ രക്ഷിക്കുന്നതിനുള്ള ഈ നീക്കത്തിലൂടെ രാജ്യത്തിന്റെ മനസ്സാക്ഷിയും സാമാന്യബോധവുമാണ് എന്‍ഐഎ വെല്ലുവിളിക്കുന്നത്. 2008ല്‍ നടന്ന രണ്ടാം മലേഗാവ് സ്‌ഫോടനത്തിലെ എല്ലാ ഇരകളും മുസ്‌ലിംകളായിരുന്നു. എന്നിട്ടും കേസില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെയാണ് പോലിസ് പിടികൂടിയത്. പിന്നീട് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എടിഎസാണ് യഥാര്‍ഥ ഹിന്ദുത്വ കുറ്റവാളികളെ പിടികൂടി നിരപരാധികളെ രക്ഷപ്പെടുത്തിയത്. 2008ല്‍ കര്‍ക്കരെയുടെ വധത്തില്‍ ഒട്ടേറെ ദുരൂഹതകളുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി മുസ്‌ലിം യുവാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പീഡിപ്പിക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ എന്‍ഐഎയെ ദുരുപയോഗപ്പെടുത്തുകയാണ്. അവരെ അനന്തമായി തടവിലടക്കുന്നതിനുവേണ്ടി യുഎപിഎയുടെയും രാജ്യദ്രോഹ നിയമത്തിന്റെയും കിരാതമായ വ്യവസ്ഥകള്‍ ചുമത്തുന്നു.
മാലേഗാവ് കേസില്‍ സംഘപരിവാര അക്രമികളെ കുറ്റവിമുക്തരാക്കുന്നതിനുള്ള തീരുമാനം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ അനുമതിപോലും ഇല്ലാതെയാണ്. പ്രതിഷേധിച്ച് അവര്‍ രാജിക്കൊരുങ്ങുന്നതായി വാര്‍ത്തയുണ്ട്. ഈ സാഹചര്യത്തില്‍ യുഎപിഎ പിന്‍വലിക്കണമെന്നും എന്‍ഐഎ പിരിച്ചുവിടണമെന്നും ആവശ്യമുയര്‍ത്താന്‍ യുപിഎ ഘടകകക്ഷികളും ഇടത് മതേതര കക്ഷികളും മുന്നോട്ട് വരണമെന്ന് കെഎം ശരീഫ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it