Flash News

മലേഗാവ് സ്‌ഫോടനം; വിചാരണ തുടങ്ങി, പ്രതികളുടെ മക്കോക്ക നീക്കാന്‍ എന്‍ഐഎ നീക്കം; ഏജിയോട് റിപ്പോര്‍ട്ട് തേടി

മലേഗാവ് സ്‌ഫോടനം; വിചാരണ തുടങ്ങി,  പ്രതികളുടെ മക്കോക്ക നീക്കാന്‍ എന്‍ഐഎ നീക്കം; ഏജിയോട് റിപ്പോര്‍ട്ട് തേടി
X
MALEGAON_

[related]

മുംബൈ: 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ 12 പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ മക്കോക്ക,യുഎപിഎ എന്നിവ നീക്കം ചെയ്യാന്‍ എന്‍ഐഎ ശ്രമം. കഴിഞ്ഞ ദിവസം മലേഗാവ് കേസിന്റെ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയിലാണ് എന്‍ഐഎ ഈ ആവശ്യം ഉന്നയിച്ചത്. സനാതന്‍ സംസ്ഥാ പ്രവര്‍ത്തകയും മുഖ്യപ്രതിയുമായ പ്രാഗ്യാ സിങ് ടാക്കൂര്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ലഫറ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം 12 ഹിന്ദുത്വ തീവ്രവാദികളുടെ  മക്കോക്ക നീക്കണമെന്നാണ് കോടതിയില്‍ എന്‍ഐഎ ആവശ്യപ്പെട്ടത്.
പ്രതികള്‍ക്കെതിരേ മക്കോ നിലനിര്‍ത്തരുതെന്നും ഇതിനായി ഏജിയോട് (അറ്റോണി ജനറല്‍ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

malegaon-2

s

2008 സെപ്തംബര്‍ ലാണ് മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ മലേഗാവില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിക്കുകയും 75  പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം  നിരോധിത സംഘടനയായ സിമിയാണെന്ന് ആരോപിച്ച് മഹാരാഷ്ട്ര പോലിസ് നിരവധി മുസ്‌ലിം യുവാക്കളെ അറസ്റ്റ്‌ചെയ്തിരുന്നു. പിന്നീടാണ്   സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുതീവ്രവാദികളാണെന്നു കേസന്വേഷിച്ച എ.ടി.എസ് കണ്ടെത്തിയത്. മലേഗാവ് സ്‌ഫോടനകേസിലെ പ്രതികളെ രക്ഷിക്കാനുള്ള നീക്കം എന്‍ഐഎ നടത്തുന്നുണ്ടെന്ന്  പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിണ്യ സല്യാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതികള്‍ക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ തന്നോട് ആവശ്യപ്പെട്ടതായും അവര്‍ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. കേസിലെ മിക്ക പ്രതികള്‍ക്കും അജ്മീര്‍, സംഝോത, 2006ലെ ഒന്നാം മലേഗാവ്, മൊദാസ, മക്കാമസ്ജിദ് എന്നീ സ്‌ഫോടനക്കേസുകളായി ബന്ധമുണ്ട്.
Next Story

RELATED STORIES

Share it