Most popular

മലേഗാവ്: മുസ്‌ലിം സംഘടനകള്‍ നിയമനടപടിക്ക്

മലേഗാവ്: മുസ്‌ലിം സംഘടനകള്‍ നിയമനടപടിക്ക്
X
MALEGAON_

ന്യൂഡല്‍ഹി: രണ്ടാം മലേഗാവ് സ്‌ഫോടനക്കേസില്‍ സംഘപരിവാര നേതാക്കളുമായി അടുത്ത ബന്ധമുള്ള പ്രജ്ഞാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ഒഴിവാക്കിയ എന്‍ഐഎയുടെ കുറ്റപത്രത്തിനെതിരേ വിവിധ മുസ്‌ലിം സംഘടനകള്‍. രാജ്യത്തെ ഏറ്റവും പ്രബലമായ അന്വേഷണ ഏജന്‍സിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചതായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹി കമാല്‍ ഫാറൂഖി ആരോപിച്ചു. നിലവിലെ സര്‍ക്കാരിനനുസരിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് അന്വേഷണം മാറ്റരുതെന്നും സര്‍ക്കാരിന്റെ സ്വാധീനംകൊണ്ട് സത്യം മറച്ചുപിടിക്കരുതെന്നും ഫാറൂഖി പറഞ്ഞു. എന്‍ഐഎയുടെ നടപടിയെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷദ് മദനി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ പ്രതികള്‍ക്ക് അനുകൂലമായാണ് എന്‍ഐഎയുടെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെഷന്‍സ് കോടതിയുടെ വിധി വന്നശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാവ് സയ്യിദ് ജമാലുദ്ദീന്‍ ഉമരി പ്രതികരിച്ചു.
Next Story

RELATED STORIES

Share it