Flash News

മലേഗാവ് ബോംബ് സ്‌ഫോടനം: പുരോഹിതിനെതിരായ പല തെളിവുകളും കുറ്റപത്രത്തിലില്ല

മലേഗാവ് ബോംബ് സ്‌ഫോടനം: പുരോഹിതിനെതിരായ പല  തെളിവുകളും കുറ്റപത്രത്തിലില്ല
X
malegaon_blastന്യൂഡല്‍ഹി: മലേഗാവ് കേസില്‍ കേണല്‍ പ്രസാദ് പുരോഹിതിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി സംഘം തന്നെ കണ്ടെത്തിയ പല തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല.
സ്‌ഫോടനത്തിലും അതിന്റെ ഗൂഢാലോചനയിലും മിലിറ്ററി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ പുരോഹിതിന്റെ പങ്കു വെളിവാക്കുന്ന നിരവധി തെളിവുകള്‍ എന്‍ഐഎ സമ്പാദിച്ചിരുന്നു. സ്‌ഫോടനം നടത്തിയ അഭിനവ് ഭാരതുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും തന്റെ ജോലിയുടെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കാന്‍ താന്‍ അതിന്റെ യോഗങ്ങളില്‍ നുഴഞ്ഞു കയറുകയായിരുന്നുവെന്നുമാണ് പുരോഹിതിന്റെ വാദം. ഇതു നിരാകരിച്ച് മുതിര്‍ന്ന മിലിറ്ററി ഇന്‍ലിജന്‍സ് ഉദ്യോഗസ്ഥന്റെ കത്തു മാത്രമാണ് ദേശീയ ഏജന്‍സി കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയിരിക്കുന്നത്.
അഭിനവ് ഭാരതിന്റെ യോഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ തങ്ങളോട് പുരോഹിത് വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥന്റെ കത്തില്‍ പറയുന്നത്. പുരോഹിതിന്റെ എട്ടു സഹപ്രവര്‍ത്തകരുടെ മൊഴികള്‍ ദേശീയ അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ചുപേര്‍ പുരോഹിതിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബാക്കിയുള്ളവര്‍ കീഴുദ്യോഗസ്ഥരുമാണ്. എന്നാല്‍, ഈ മൊഴികളൊന്നും കുറ്റപത്രത്തിന്റെ ഭാഗമാക്കിയിട്ടില്ല. ഇതൊന്നും ആവശ്യമില്ലെന്നതിനാലാണ് ഒഴിവാക്കുന്നതെന്നാണ് ഏജന്‍സിയുടെ നിലപാട്.
അഭിനവ് ഭാരതുമായുള്ള പുരോഹിതിന്റെ ബന്ധം മിലിറ്ററി ഇന്റലിജന്‍സ് ഓപറേഷന്റെ ഭാഗമാണെന്ന് പുരോഹിത് നിരവധി തവണ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഇതു നിഷേധിക്കുന്നു. അതോടൊപ്പം സൈന്യം തന്നെ നടത്തിയ ആഭ്യന്തര അന്വേഷണത്തിലും പുരോഹിതിന്റെ അവകാശവാദം ശരിയല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അന്വേഷണം നടത്തുകയാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പുരോഹിത് കൈമാറേണ്ടതുണ്ട്.
രാജ്യത്തെ നിലവിലുള്ള വ്യവസ്ഥ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പ്രതികളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചതില്‍ നിന്നു വ്യക്തമാണ്. പിടിക്കുന്ന ഘട്ടം വന്നാല്‍ തെളിവുകളെല്ലാം നശിപ്പിച്ചു രക്ഷപ്പെടാനാണ് പുരോഹിത് കൂട്ടുപ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. രാജ്യത്ത് സ്‌ഫോടനം നടത്താന്‍ അഭിനവ് ഭാരത് പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ച് പുരോഹിത് നാസികില്‍ ബംഗ്ലാവ് വാങ്ങിയെന്നും ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it