Most commented

മലേഗാവ് പ്രതികള്‍ക്ക് ശുദ്ധിപത്രം; എന്‍ഐഎക്ക് ഇരട്ടനിലപാട്

മലേഗാവ് പ്രതികള്‍ക്ക് ശുദ്ധിപത്രം; എന്‍ഐഎക്ക് ഇരട്ടനിലപാട്
X
Sadhvi+Pragya_
മുംബൈ: മലേഗാവ് സ്‌ഫോടന കേസുകളിലെ പ്രതികള്‍ക്കെതിരേ തെളിവില്ലെന്ന് കാണിച്ച് വെറുതെവിടണമെന്ന റിപോര്‍ട്ട് നല്‍കുമ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് ഇരട്ടനിലപാട്. സന്യാസിനി പ്രജ്ഞാസിങ് താക്കൂര്‍ ഉള്‍പ്പെടെയുള്ള ഹിന്ദുത്വര്‍ പ്രതികളായ 2008ലെ രണ്ടാം മലേഗാവ് സ്‌ഫോടന കേസിലും മുസ്്‌ലിംകളെ അറസ്റ്റ് ചെയ്തിരുന്ന 2006ലെ സ്‌ഫോടന കേസിലുമാണ് എന്‍ഐഎയുടെ ഇരട്ടമുഖം വ്യക്തമായത്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള മുസ്്‌ലിം ഭുരിപക്ഷ പ്രദേശമാണ് മലേഗാവ്. രണ്ട് സ്‌ഫോടനത്തിലുമായി ഇവിടെ 40ലധികം പേരാണ് കൊല്ലപ്പെട്ടത്. ആദ്യകേസില്‍ അറസ്റ്റിലായ ഒമ്പത് മുസ്്‌ലിംകള്‍ക്കെതിരേ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തരാക്കണമെന്ന് 2011ല്‍ റിപോര്‍ട്ട് നല്‍കുമ്പോള്‍ എന്‍ഐഎ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമാണ് ഈ നിലപാടിലെത്തിയത്. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാം മലേഗാവ് കേസിലെ ആറ് ഹിന്ദുത്വരായ പ്രതികള്‍ക്കെതിരേ മോക്ക പ്രകാരം ചുമത്തിയ കേസ് ഒഴിവാക്കി റിപോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ യാതൊരു പരിശോധനകളും നടത്തിയില്ലെന്ന് മാത്രമല്ല, ഇവരെ വിശദമായി ചോദ്യംചെയ്യുക പോലുമുണ്ടായില്ല. കസ്റ്റഡിയില്‍ ചോദ്യംചെയ്ത ശേഷമായിരിക്കണം പ്രതികള്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. സ്‌ഫോടനത്തിന് പിന്നിലുള്ള ഹിന്ദുത്വരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും എന്‍ഐഎ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. ചോദ്യം ചെയ്യലില്‍ വ്യക്തതയില്ലെങ്കില്‍ നുണപരിശോധന നടത്താം. രണ്ടാം മലേഗാവ് കേസിലെ പ്രതികള്‍ക്ക് ശുദ്ധിപത്രം നല്‍കുമ്പോള്‍ എന്‍ഐഎ ഇക്കാര്യത്തിലും വീഴ്ചവരുത്തി.2010ല്‍ ഹിന്ദുത്വ പ്രവര്‍ത്തകനായ സ്വാമി അസീമാനന്ദ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റസമ്മതം നടത്തിയപ്പോഴാണ് 2006ലെ മലേഗാവ് സ്‌ഫോടനത്തിന് പിന്നിലും ഹിന്ദുത്വരാണെന്ന് വ്യക്തമാക്കിയത്. തുടര്‍ന്ന് നാല് സംഘപരിവാര പ്രവര്‍ത്തകരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നേരത്തേ അറസ്റ്റിലായ മുസ്്‌ലിംകള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് ബോധ്യമായിട്ടും ഉടന്‍ വിട്ടയക്കാന്‍ തയ്യാറായില്ല. പിന്നീട് ഗുജറാത്തിലെ ഗാന്ധിനഗറില്‍ നുണപരിശോധന നടത്തി. മുസ്്‌ലിംകള്‍ക്ക് കേസില്‍ ബന്ധമില്ലെന്ന് പൂര്‍ണ ബോധ്യം വന്നപ്പോഴാണ് ഇവരുടെ ജാമ്യാപേക്ഷ എതിര്‍ക്കേണ്ടെന്ന് എന്‍ഐഎ നിലപാടെടുത്തത്. എന്നാല്‍ ഹിന്ദുത്വര്‍ക്കെതിരായ കുറ്റം എന്‍ഐഎ ഒഴിവാക്കിയത് ഉന്നതങ്ങളില്‍ നിന്നു ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമാണ്.
Next Story

RELATED STORIES

Share it