മലേഗാവ്: പ്രജ്ഞാസിങിന് ജാമ്യമില്ല
BY swapna en9 Nov 2015 5:15 AM GMT
swapna en9 Nov 2015 5:15 AM GMT
മുംബൈ: 2008ലെ മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ പ്രത്യേക മോക്ക കോടതി തള്ളി. ഇവര്‍ക്കെതിരായ തെളിവുകളും രോഗിയായതിനാല്‍ കസ്റ്റഡിയില്‍ ലഭിച്ച ചികില്‍സ തൃപ്തികരമാണെന്നതും കണക്കിലെടുത്താണ് അപേക്ഷ തള്ളിയത്. പ്രജ്ഞാസിങിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന തങ്ങളുടെ വാദം കോടതി അംഗീകരിച്ചതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ മുതിര്‍ന്ന അഭിഭാഷകന് അവിനാശ് റസല്‍ അറിയിച്ചു.
അനാരോഗ്യമടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രജ്ഞാസിങ് ജാമ്യാപേക്ഷ നല്‍കിയത്. ഭോപാല്‍ ആശുപത്രിയില്‍ അര്‍ബുദരോഗത്തിനു ചികില്‍സയിലാണ് അവര്‍. മലേഗാവില്‍ സ്ഫോടനത്തിനുപയോഗിച്ച തന്റെ മോട്ടോര്‍സൈക്കിള്‍ രാംജി കല്‍സംഗ്ര എന്ന ആള്‍ക്ക് വിറ്റതാണെന്ന് പ്രജ്ഞാസിങ് കോടതിയെ ബോധിപ്പിച്ചു. കേസിലെ പിടികിട്ടാപ്പുള്ളിയാണ് കല്‍സംഗ്ര. എന്നാല്‍, മോട്ടോര്‍സൈക്കിള്‍ വിറ്റുവെന്നതിനു തെളിവൊന്നുമില്ലെന്ന് അവിനാശ് റസല്‍ പറഞ്ഞു. വാഹനത്തിന്റെ രേഖകളെല്ലാം പ്രജ്ഞാസിങിന്റെ പേരിലാണ്. ജബല്‍പൂരിലും ജല്‍നയിലും അഭിനവ് ഭാരത് എന്ന സംഘടനയിലെ അംഗങ്ങളുമായി ഠാക്കൂര്‍ ഗൂഢാലോചന നടത്തിയതിന് മറ്റ് ചില പ്രതികള്‍ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT