Most commented

മലേഗാവ് കേസില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു: കോണ്‍ഗ്രസ്; എന്‍ഐഎ നമോ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായി മാറി

മലേഗാവ് കേസില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു: കോണ്‍ഗ്രസ്; എന്‍ഐഎ    നമോ   ഇന്‍വെസ്റ്റിഗേഷന്‍   ഏജന്‍സിയായി    മാറി
X
NIA
ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ മലേഗാവ് സ്‌ഫോടനക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. സ്‌ഫോടനക്കേസിലെ പൊടുന്നനെയുള്ള എന്‍ഐഎയുടെ നിലപാട്മാറ്റം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുള്ള ഇടപെടല്‍ മൂലമാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
കേസ് അട്ടിമറിക്കാനുള്ള നീക്കം തടയാന്‍ അന്വേഷണത്തിന് സുപ്രിംകോടതി മേല്‍നോട്ടം വഹിക്കണമെന്നും സംഝോത എക്്‌സ്പ്രസ് കേസിന്റെ വിധിയും ഇത് തന്നെയാവുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിയായ സാധ്വി പ്രജ്ഞാ സിങ് താക്കൂറിനെ കുറ്റവിമുക്തയാക്കി എന്‍ഐഎ സമര്‍പ്പിച്ച പുതിയ കുറ്റപത്രം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ പ്രതിബദ്ധത ചോദ്യംചെയ്യുന്നതാണ്. എന്‍ഐഎ നമോ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് സസൂക്ഷ്മം പരിശോധിച്ച കേസ് അട്ടിമറിച്ച് ഇല്ലാതാക്കാനാണ് പുതിയ കുറ്റപത്രത്തിലൂടെ എന്‍ഐഎ ശ്രമിക്കുന്നത്.
ഹിന്ദുത്വവാദികളായ പ്രതികളെ സംരക്ഷിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാതരത്തിലുള്ള തീവ്രവാദത്തെയും കോണ്‍ഗ്രസ് അപലപിക്കുന്നുവെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it