palakkad local

മലിനീകരണ കമ്പനികള്‍ക്കെതിരേ നടപടിയില്ല; നാട്ടുകാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

പാലക്കാട്: പുതുശ്ശേരി പഞ്ചായത്തിലെ ജനവാസകേന്ദ്രമായ പ്രീകോട്ട് മില്‍ കോളനിയില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കി ഇരുപത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നു.
പാരഗണ്‍ സ്റ്റീല്‍സ്, എസ്എംഎം-1 എന്നീ ഇരുമ്പുരുക്ക് കമ്പനികള്‍ക്കെതിരെയാണ് നാട്ടുകാര്‍ പ്രക്ഷോഭം നടത്തി വരുന്നത്.പതിനേഴ്, പതിനെട്ട് വാ ര്‍ഡുകളിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാലായിരത്തോളം വരുന്ന ആളുകളാണ് കമ്പനി മൂലമുള്ള ദുരിതം അനുഭവിക്കുന്നത്. പരിസരത്തെ മൂന്ന് സ്‌കൂളുകളില്‍ പഠിക്കുന്ന ഏകദേശം എട്ടായിരത്തോളം വിദ്യാര്‍ഥികളും അങ്കണവാടിയിലെ കുട്ടികളും ഈ കമ്പനിയിലെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഈ കമ്പനിയിലെ മലിനീകരണംമൂലം തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന ആട്ട കമ്പനിയും വെളിച്ചെണ്ണ കമ്പനിയും പൂട്ടിപ്പോയി. ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വന്‍ തുകകള്‍ നല്‍കികൊണ്ടാണ് ഇതുപോലുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
മലിനീകരണ നിയന്ത്രണ സംവിധാനമുണ്ടായിട്ട് പോലും കമ്പനികള്‍ അവ പ്രവര്‍ത്തിപ്പിക്കാറില്ല. കമ്പനി ഉടന്‍ അടച്ചു പൂട്ടിയില്ലെങ്കില്‍ നിയമസഭാ തി രഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.
യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ എം ബാലമുരളി, എംവി മനോഹരന്‍, കെസി കുമാരി, കെ സേതുമാധവന്‍, ഗോവിന്ദന്‍കുട്ടി, വികാസ്, രാജേഷ്, വിജയകുമാര്‍, നാരായമന്‍, വിജി, രഞ്ജിത്, സതീഷ് മേനോന്‍, മുകുന്ദന്‍, ഭൂപതി സംസാരിച്ചു.
Next Story

RELATED STORIES

Share it