മലിനമായ മനസ്സില്‍ നിന്നു മനുഷ്യനെ പുറത്തെടുക്കുക: മെത്രാപോലീത്ത

മാരാമണ്‍ (പത്തനംതിട്ട): മലിനമായ മനസ്സില്‍നിന്നു മനുഷ്യനെ പുറത്തെടുക്കുക എന്നതാണ് വിശ്വാസിയുടെ ദൗത്യമെന്ന് മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷ ന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്ത. ജീവിക്കുന്ന ചുറ്റുപാടുകളില്‍ ഉള്ളതിലധികമാണ് മനുഷ്യമനസ്സിലെ മാലിന്യമെന്നും അദ്ദേഹം പറഞ്ഞു.
മാരാമണ്‍ കണ്‍വന്‍ഷന്റെ 121ാമത് യോഗം പമ്പാ മണല്‍പ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി മലിനീകരണം മുഖ്യവിഷയമായി എടുക്കുമ്പോഴും സ്വന്തം മനസ്സിന്റെ സ്ഥിതി ആരും അളക്കുകയില്ല. മനുഷ്യമനസ്സിനെ ഇത്രയധികം മലിനമാക്കുന്ന കാലയളവ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. വര്‍ത്തമാനകാല സംഭവങ്ങളി ല്‍ വിശ്വാസിയുടെ ഉത്തരവാദിത്തം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് മാ ര്‍ തിമഥിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ആന്‍മാത്യൂസ് ആമുഖ പ്രസംഗം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, ഡോ. കെ പി യോഹന്നാന്‍ മെത്രാപോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാ ര്‍ തിയോഡോഷ്യസ്, ഡോ. ഏബ്രഹാം മാര്‍ പൗലോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, ഡോ. ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. യൂയാക്കിം മാര്‍ കുറിലോസ്, സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി ഏബ്രഹാം വര്‍ഗീസ് പുന്നയ്ക്കാട് സംസാരിച്ചു.
Next Story

RELATED STORIES

Share it