മലാപ്പറമ്പ് സ്‌കൂള്‍: പിടിഎ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: മാനേജ്‌മെന്റ് അടച്ചുപൂട്ടിയ കോഴിക്കോട് മലാപ്പറമ്പ് സ്‌കൂളില്‍ പുതിയ സംവിധാനം ആവുന്നതുവരെയെങ്കിലും കുട്ടികളെ അവിടെ പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക രക്ഷാകര്‍തൃ സംഘടന (പിടിഎ) സുപ്രിംകോടതിയെ സമീപിച്ചു.
പഠനത്തിനിടെ സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ 75ഓളം വിദ്യാര്‍ഥികള്‍ തെരുവിലായിരിക്കുകയാണ്. അവര്‍ക്കായുള്ള സര്‍ക്കാരിന്റെ ബദല്‍ സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും സമയമെടുക്കും. അതിനാല്‍, അതുവരെയും അതേ സ്‌കൂളില്‍ പഠനം തുടരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഈ മാസം ആറിന് സുപ്രിംകോടതി തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സ്‌കൂള്‍ അടച്ചിരുന്നു.
Next Story

RELATED STORIES

Share it