kozhikode local

മലയോര മേഖലയെ ഇരുട്ടിലാക്കി വൈദ്യുതി മുടക്കം പതിവാകുന്നു

പേരാമ്പ്ര: നിരന്തരമായി ഉണ്ടാവുന്ന വൈദ്യുതി മുടക്കം മലയോര പ്രദേശങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. ജൂണ്‍ മാസം മുതല്‍ തുടങ്ങിയ വൈദ്യുതി സ്തംഭനം നീണ്ടുപോവുകയാണ്. കനത്ത മഴകൂടി ആരംഭിച്ചതോടെ കാട്ടുമൃഗശല്യം മൂലം പ്രയാസം നേരിടുന്ന ഭാഗങ്ങളില്‍ വൈദ്യുതിയില്ലാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
നേരത്തെ നിരന്തരം ഉണ്ടാവുന്ന വൈദ്യുതി തകരാറിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വ്യാപാര സംഘടനകളും രാഷ്ട്രീയ സന്നദ്ധ സംഘടനകളും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ ഫലമായി ജീവനക്കാരുടെ ഭാഗത്തു നിന്ന് പ്രത്യേകം ശ്രദ്ധയുണ്ടായിരുന്നു.
പിന്നീട് മഴ ശക്തമായതോടെ ചെറിയ കാറ്റിനു പോലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണുള്ളത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വൈദ്യുതി മുടക്കം കാരണം പഠനത്തിനു തടസ്സമുണ്ടാകുന്നുണ്ട്. റമദാന്‍ വ്രതമനുഷ്ഠിക്കുന്നവരുടെ പ്രയാസങ്ങളും വലുതാണ്. കൃത്യസമയത്ത് ഭക്ഷണമൊരുക്കുന്നതിനും വെള്ളം കരുതുന്നതിന് മോട്ടോര്‍ ഉപയോഗിക്കുന്നതി നും പ്രയാസം നേരിടുന്നു. പേരാമ്പ്ര നോര്‍ത്ത്, സൗത്ത് രണ്ട് സെക്ഷന്‍ ഓഫിസുകളിലും ബന്ധപ്പെടുമ്പോള്‍ വ്യക്തമായ മറുപടി പോലും ലഭിക്കാത്ത അവസ്ഥയാണ്. എപ്പോള്‍ വിളിച്ചാലും സാങ്കേതിക തകരാറാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it