kozhikode local

മലയോര മേഖലയില്‍ കാറ്റും മഴയും

താമരശ്ശേരി: അത്യുഷ്ണത്തിനു താല്‍ക്കാലിക ശമനമായി മലയോര മേഖലയില്‍ വേനല്‍ മഴയും കാറ്റും. പുതുപ്പാടി അടിവാരത്ത് മരം വീണ് ടയര്‍കട ഭാഗികമായി തകര്‍ന്നു.
ഇന്നലെ ഉച്ചയോടെയാണ് മലയോര മേഖലയിലെ പുതുപ്പാടി, കട്ടിപ്പാറ, കോടഞ്ചേരി, താമരശ്ശേരി ഭാഗങ്ങളില്‍ മഴയും ഇടിയും മിന്നലും ഉണ്ടായത്. മിന്നലില്‍ പല സ്ഥലത്തേയും ഇലക്ട്രോണിക്‌സ്-ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഏറെ നേരം വൈദ്യുതി ബന്ധം നിലച്ചു. വേനല്‍ പുതുമഴയില്‍ ഇരുചക്ര വാഹനങ്ങളും കാറുകളും തെന്നി നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയും ചെയ്തു.
പുല്ലാഞ്ഞിമേട്ടില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മതിലിലിടിച്ചാണ് നിന്നത്. അടിവാരം കൈതപ്പൊയില്‍ പ്രദേശങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നി മാറി അപകടത്തില്‍ പെട്ടു.
തലയാട് സ്വദേശികളായ ബന്ധുക്കള്‍ക്ക് പരിക്കേറ്റു. താമരശ്ശേരി കാരാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്നുപേര്‍ സഞ്ചരിച്ച ബൈക്ക് മഴിയില്‍ തെന്നിവീണ് നിസാര പരിക്കേറ്റു. മഴ പെയ്തതോടെ കടുത്ത ചൂടിനു തെല്ലൊരാശ്വസമായി.
Next Story

RELATED STORIES

Share it