kozhikode local

മലയോര കര്‍ഷക വികസനസമിതി സ്ഥാനാര്‍ഥിയായി സിബി വയലില്‍

കോഴിക്കോട്: തിരുവമ്പാടി മണ്ഡലം യുഡിഎഫ് മുസ്‌ലിംലീഗിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് മലയോര കര്‍ഷകവികസനസമിതി സ്ഥാനാര്‍ഥിയായി സിബി വയലില്‍ മല്‍സരിക്കും. നിലവില്‍ യുഡിഎഫ് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയംഗമാണ്. തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകരായ വയലില്‍ കുടുംബാംഗങ്ങളായ ജോസഫ്-ത്രേസ്യാമ്മ ദമ്പതിമാരുടെ മകനാണ് നാല്‍പ്പത്തിയേഴുകാരനായ സിബി. 1977മുതല്‍ 1987വരെ കോണ്‍ഗ്രസ് മണ്ഡലമായിരുന്ന തിരുവമ്പാടി 1991ലാണ് മുസ്‌ലിംലീഗിന് വിട്ടുകൊടുത്തത്. തെക്കന്‍ജില്ലകളില്‍ മലയോര മേഖലകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വികസനത്തിന്റെ കാര്യത്തില്‍ തിരുവമ്പാടി ഒരുപാട് പിറകിലാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ പരിഹരിക്കാനോ യുഡിഎഫ് ശ്രമിക്കുന്നില്ല. രാഷ്ട്രീയ നേട്ടത്തിനായി മലയോരമേഖലയെ യുഡിഎഫ് വഞ്ചിക്കുകയാണെന്ന് സിബി വയലില്‍ ആരോപിച്ചു. അഴിമതിക്കും വര്‍ഗീയത്ക്കുമെതിരെ ശക്തമായ നിലപാടുമായി മലയോര മേഖലയുടെ സമഗ്രവികസനം ലക്ഷ്യവച്ചാണ് മല്‍സരത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലയോര കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള തിരുവമ്പാടി മണ്ഡലത്തില്‍ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്ത മുന്നണികള്‍ക്കെതിരെ പൊതുവികാരം ഉയരുന്നുണ്ട്. അത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് മലയോര കര്‍ഷകവികസനസമിതി കരുതുന്നു. യുഡിഎഫിലെയും എല്‍ഡിഎഫിലെയുംഎ ബിജെപിയിലെയും പ്രതിഷേധവോട്ടുകളും തനിക്ക് അനുകൂലമാവുമെന്ന് കരുതുന്നതായി സിബി വയലില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തി ല്‍ മലയോര കര്‍ഷകവികസനസമിതി ഭാരവാഹികളായ ജോണി ഉപ്പുപ്പാറ, കെ രാഗേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it