malappuram local

മലയോരത്തെ ഭീതിയിലാക്കി കാട്ടാനകള്‍; പ്രതിഷേധവുമായി നാട്ടുകാര്‍

കാളികാവ്: മലയോരമ മേഖലയില്‍ കാട്ടാനകള്‍ ജനത്തെ ഭീതിയിലാക്കുന്നു. കാളികാവ്, ചോക്കാട് മേഖലയിലാണ് കാട്ടാനകള്‍ ഭീതി വിതക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ മാളിയേക്കല്‍, അമ്പലക്കടവ് പ്രദേശങ്ങളില്‍ ഭീതിവിതച്ച കാട്ടാനകള്‍ പിന്നീടാണ് പുല്ലങ്കോട് എത്തുന്നത്.
ഞായറാഴച്ച രാവിലെ സംസ്ഥാന പാതയോട് ചേര്‍ന്ന് ജനവാസ സ്ഥലത്ത് കാട്ടന എത്തി എസ്‌റ്റേറ്റ് ഉദ്യോഗസ്ഥന്‍ മുരളീധരനെ കുത്തിക്കൊന്നതോടെ ജനം അമ്പരന്ന് നില്‍ക്കുകയാണ്. കാട്ടാനകളുടെ ശല്ല്യം വര്‍ധിച്ചിട്ടും അത് തടയാന്‍ വനം ഉദ്യോഗസ്ഥരോ അതിന് മുന്‍കൈ എടുക്കാന്‍ പുല്ലങ്കോട് എസ്‌റ്റോ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരും എസ്‌റ്റേറ്റ് തൊഴിലാളികളും പറയുന്നത്.
അഞ്ഞൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന എസ്‌റ്റേറ്റിലൂടെയാണ് വനത്തില്‍നിന്നും ആനകള്‍ നാട്ടിലിറങ്ങുന്നത്. ഇത് തടയാന്‍ മുമ്പ് എസ്‌റ്റേറ്റ് അധികൃതര്‍ തോട്ടത്തിന് ചുറ്റും സോളാര്‍ വേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ വേലി പലയിടത്തും തകര്‍ന്ന നിലയിലാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് തോട്ടമുമകള്‍ സോളാര്‍ വേലി സ്ഥാപിക്കാത്തതാണ് എസ്റ്റേറ്റിലൂടെ വനത്തില്‍നിന്നും കാട്ടാനകള്‍ ഇരച്ചിറങ്ങാന്‍ കാരണം.വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ സാധാരണക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ പുല്ലങ്കോട് ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്.
മുരളീധരന്‍ കാട്ടാനയാക്രമണത്തില്‍ മരിച്ചതറിഞ്ഞ് ഞായറാഴ്ച രാവിലെയെത്തിയ വനം ജീവനക്കാരെ നാട്ടുകാര്‍ എസ്റ്റേറ്റ് പ്രദേശത്ത് തടഞ്ഞു.നിലമ്പൂര്‍- പെരിമ്പിലാവ് സംസ്ഥാന പാത ഉപരോധിച്ചു. നാട്ടുകാര്‍ പ്രതിഷേധ യോഗം ചേരുകയും ചെയ്തു. തുടര്‍ന്ന് കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ ധനിക്ക്‌ലാല്‍ സ്ഥലത്തെത്തി കാട്ടാനയാക്രമണം തടയാന്‍ എല്ലാവിധ നടപടിയും സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ ഉപരോധ സമരത്തില്‍നിന്നും പിന്‍മാറിയത്.
പ്രതിഷേധ യോഗത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി ഇ പത്മക്ഷന്‍, ചോക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിക്കോട്ടില്‍ ഉണ്ണികൃഷണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പൈനാട്ടില്‍ അഷ്‌റഫ്, കെ.എസ് അന്‍വര്‍, എ പി രാജന്‍, എ പി അബു സംസാരിച്ചു.
Next Story

RELATED STORIES

Share it