മലയാളി പൈലറ്റിന്റെ പടം തെറ്റ്: മാധ്യമങ്ങള്‍ക്കെതിരേ തൃശൂര്‍ സ്വദേശിനി

തൃശൂര്‍: വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ നിന്നു തീര്‍ത്ഥാടകരുമായി മടങ്ങുകയായിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നു കൊല്ലപ്പെട്ട മലയാളി പൈലറ്റിന്റേതെന്ന പേരില്‍ മാധ്യമങ്ങളില്‍ തന്റെ പടം വന്നതിനെതിരേ തൃശൂര്‍ സ്വദേശിനി സുമിത വിജയന്‍. ആറ്റിങ്ങല്‍ സ്വദേശിനി സുമിത വിജയന്‍ ആയിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ പടത്തിനുപകരം ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് തൃശൂര്‍ സ്വദേശി സുമിത വിജയന്റെ പടമായിരുന്നു. മാധ്യമങ്ങള്‍ എഴുതുന്ന ചവറുകള്‍ വിശ്വസിക്കരുത്, താന്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്, ശ്വസിക്കുന്നുണ്ട് എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുമിത പ്രതികരിച്ചു. വിവിധ മാധ്യമങ്ങളില്‍ തന്റെ പടം സഹിതം വന്ന മരണവാര്‍ത്തയുടെ സ്‌കാന്‍ ചെയ്ത ഇമേജുകളും സുമിത ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒരു വാര്‍ത്താ ഏജന്‍സിയില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രം മാധ്യമങ്ങളും ഉപയോഗിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it