Flash News

മലയാളി നഴ്‌സ് ഒമാനില്‍ മോഷ്ടക്കാളുടെ കുത്തേറ്റ് മരിച്ചു

മലയാളി നഴ്‌സ് ഒമാനില്‍ മോഷ്ടക്കാളുടെ കുത്തേറ്റ് മരിച്ചു
X
nurse

സലാല:ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ്  മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി സ്വദേശി ചിക്കു റോബര്‍ട്ടാണ് കുത്തേറ്റ് മരിച്ചത്. സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്‌സ് ആണ്. അഞ്ചു മാസം ഗര്‍ഭിണിയായ ചിക്കുവിന്റെ കാതുകള്‍ അറൂത്ത് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ ജോലിക്കാരനായ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി ലിന്‍സണ്‍ ഫള്ാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടത്. നാലുവര്‍ഷമായി ഇവര്‍ സലാലയിലാണ്.
Next Story

RELATED STORIES

Share it