മലയാളി ജവാന്‍ കൊല്ലപ്പെട്ടു

കൊയിലാണ്ടി: ജമ്മു-കശ്മീരിലെ നൗഷേറയിലെ ലാം മേഖലയിലുണ്ടായ പാക് വെടിവയ്പില്‍ കൊയിലാണ്ടി സ്വദേശി ജവാന്‍ കൊല്ലപ്പെട്ടു. ചേലിയ അടിയള്ളൂര്‍ മീത്തല്‍ സുബിനേഷ് (26) ആണ് കൊല്ലപ്പെട്ടത്. പിതാവ്: കുഞ്ഞിരാമന്‍. മാതാവ്: ശോഭന. സഹോദരി: സുഭിഷ. ഡിസംബര്‍ 20ന് സുബീഷിന്റെ വിവാഹം തീരുമാനിച്ചതാണ്. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ് കശ്മീരിലേക്ക് പോയത്. ഡിസംബര്‍ 5നു നാട്ടിലെത്താനിരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it