Sports

മലയാളി അത്‌ലറ്റ് അനസ് റിയോയിലേക്ക്

വാര്‍സോ: മലയാളി അത്‌ലറ്റ് മുഹമ്മദ് അനസിന് റിയോ ഒളിംപിക്‌സ് യോഗ്യത. 400 മീറ്റര്‍ ഓട്ടത്തിലാണ് താരം ഒളിംപിക്‌സ് യോഗ്യത നേടിയത്. പോളിഷ് നാഷനല്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 45.40 സെക്കന്‍ഡ് എന്ന ഒളംപിക്‌സ് യോഗ്യതാ മാര്‍ക്ക് അനസ് മറികടക്കുകയായിരുന്നു. ഇതോടെ 400 മീറ്ററില്‍ തന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോഡ് തിരുത്താനും 21കാരനായ അനസിന് സാധിച്ചു.
നേരത്തെ മീറ്റിലെ ആദ്യ ദിനത്തില്‍ അനസ് 45.44 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയിരുന്നു. രാജീവ് ആരോഗ്യയുടെ പേരിലുണ്ടായിരുന്ന 45.47 സെക്കന്‍ഡെന്ന റെക്കോഡാണ് ആദ്യദിനം തന്നെ അനസ് തകര്‍ത്തത്. ഏപ്രിലില്‍ അരങ്ങേറിയ ദേശീയ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക് മീറ്റില്‍ അനസ് വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. അന്ന് 45.74 സെക്കന്‍ഡ് കൊണ്ടാണ് താരം മല്‍സരം പൂര്‍ത്തിയാക്കിയത്.
ഇതോടെ റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്ന അഞ്ചാമത്തെ മലയാളിയും 100ാമത്തെ ഇന്ത്യന്‍ താരവുമായി അനസ് മാറി.
Next Story

RELATED STORIES

Share it